Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scuba Team

Alappuzha

വീ​ട്ടി​ൽ ഒ​റ്റ​പ്പെ​ട്ട​വ​ർ​ക്ക് സ്കൂ​ബാ ടീം ​ര​ക്ഷ​ക​രാ​യി

മാ​ന്നാ​ർ: പ്ര​ള​യം മൂ​ലം വീ​ടു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്കും വൃ​ധ​ർ​ക്കും സ്കൂ​ബാ ടീം ​ര​ക്ഷ​ക​രാ​യി. മാ​ന്നാ​ർ ഇ​ര​മ​ത്തൂ​ർ കൊ​ച്ചു​ത​റ, മ​ണ​പ്പു​റം ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ അ​ക​പ്പെ​ട്ട​വ​രെ​യാ​ണ് സ്കൂ​ബാ ടീം ​ക​ര​ക്കെ​ത്തി​ച്ച​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ ക്യാ​മ്പു​ക​ളി​ലേ​ക്ക് പോ​യെ​ങ്കി​ലും രോ​ഗ​വും പ്രാ​യാ​ധി​ക്യ​വും മൂ​ലം പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​രെ​യാ​ണ് കേ​ര​ള ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ലെ സ്കൂ​ബാ ടീം ​എ​ത്തി സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്.

ഇ​ര​മ​ത്തൂ​ർ കൊ​ച്ചു​ത​റ ഭാ​ഗ​ത്ത് അ​ഴ​കി​യ​മ​ഠo ഓ​മ​ന​ക്കു​ട്ട​ൻ(62), ഭാ​ര്യ ഓ​മ​ന (59), കൊ​ട്ടാ​ര​ത്തി​ൽ ചി​റ​യി​ൽ ഹ​നീ​ഫ(66), ഭാ​ര്യ ന​ബീ​സ(65), ഷീ​ജ (35) എ​ന്നി​വ​രെ​യും മ​ണ​പ്പു​റം ഭാ​ഗ​ത്ത് വി​ധ​വ​യാ​യ ത​ങ്ക​മ്മ(90) എ​ന്നി​വ​രെ​യു​മാ​ണ് സ്കൂ​ബാ ടീം ​ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

പ്ര​ള​യ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ചെ​ങ്ങ​ന്നൂ​രി​ൽ ത​മ്പ​ടി​ച്ചി​രു​ന്ന സ്കൂ​ബാ​ടീ​മാ​ണ് മാ​ന്നാ​റി​ൽ സ​ഹാ​യ​ത്തി​നെ​ത്തി​യ​ത്. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. ല​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഹ​സീ​ന സ​ലാം എ​ന്നി​വ​രു​ടെ സാ​നി​ധ്യ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു തി​രു​വ​ന​ന്ത​പു​രം സ്കൂ​ബാ ടീം ​അം​ഗ​ങ്ങ​ളാ​യ സു​ഭാ​ഷ്, ര​തീ​ഷ്, ര​ഞ്ജി​ത്, രാ​ഹു​ൽ, ഗോ​ഡ്‌​വി​ൻ, ബൈ​ജു എ​ന്നി​വ​രാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Latest News

Corehub Up